Friday, January 3, 2025

Top 5 This Week

Related Posts

ഓര്‍ത്താര്‍ട്‌സ് സ്‌പോര്‍ട്ടിങ് ക്ലബിന്റെ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

തൊടുപുഴ: 45 വര്‍ഷക്കാലമായി കായികകലാരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാധുസഹായ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന ഓത്താര്‍ട്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി 22 മുതല്‍ തൊടുപുഴ ബോയ്സ് ഹൈസ്‌കൂള്‍ ഫ്ളഡ് ലൈറ്റ് ഗ്യാലറി സ്റ്റേഡിയത്തില്‍ വച്ച് ഒന്നാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നത്. മത്സരത്തിനായുള്ള ഗ്രൗണ്ട് ഒരുക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്.3500 പേര്‍ക്ക് ഇരുന്ന കളികാണാന്‍ കഴിയുന്ന ഗ്യാലറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 15 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ 18 ടീമുകള്‍ ഏറ്റുമുട്ടും. സന്തോഷ് ട്രോഫി, പ്രൊഫഷണല്‍ ലീഗ് താരങ്ങള്‍ നൈജീരിയ ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും വിവിധ ടീമുകളിലായി അണിനിരക്കും. എല്ലാ ദിവസവും രാത്രി 8.30 മുതലാണ് മത്സരം. വിജയികള്‍ക്ക് പന്തയ്ക്കല്‍ പി ജെ മാത്യു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് വള്ളവശ്ശേരിയില്‍ ഡോ രാമകൃഷ്ണ പിള്ള മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് സമ്മാനിക്കുന്നത്. ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles