Sunday, January 5, 2025

Top 5 This Week

Related Posts

മദ്യപാനവും പോലീസിന് നേരേ കൈയ്യേറ്റ ശ്രമവും; നഗരസഭ കൗൺസിലർ ഉൾപെടെ 7 പേർ കസ്റ്റഡിയിൽ

റിനു തലവടി
എടത്വ: പൊതുസ്ഥലത്ത് മദ്യപാനവും പോലീസിന് നേരേ കൈയ്യേറ്റ ശ്രമവും നടത്തിയ നഗരസഭ കൗൺസിലർ ഉൾപ്പെട്ട സംഘം കസ്റ്റഡിയിൽ. പത്തനംതിട്ട നഗരസഭ കൗൺസിലർ ജോൺസൺ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എടത്വ ചങ്ങങ്കരി പള്ളിക്ക് സമീപം ആണ് സംഭവം. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ചങ്ങങ്കരി പള്ളി റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം പൊതുവഴിയിൽ നിന്ന് മദ്യപിച്ചു. പൊതുവഴിയിൽ നിന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ എടത്വ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി സംഘത്തെ ചോദ്യം ചെയ്തെങ്കിലും പോലീസ് ഉദ്ദ്യോഗസ്ഥർക്ക് നേരേ സംഘം കൈയ്യറ്റ ശ്രമത്തിന് മുതിരുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് എത്തിയ ശേഷം സാഹസികമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൊതു സ്ഥലത്തെ മദ്യപാനം, ക്യത്യ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസ് എടുത്തു.

https://chat.whatsapp.com/BDLrXKDhd7u5AWHWcg7zE9

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles