Tuesday, January 7, 2025

Top 5 This Week

Related Posts

തൊടുപുഴ നഗരത്തിലെ മൂടാത്ത ഓടകള്‍ ഭീഷണിയാകുന്നു

തൊടുപുഴ നഗരത്തിലെ മൂടാത്ത ഓടകള്‍ ഭീഷണിയാകുന്നു. നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ ഇടുക്കി റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. കുട്ടികളും പ്രായമായവരുമുള്‍പ്പടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന തിരക്കേറിയ നടപാതയായ ഇവിടെ പലതിനും മൂടിയില്ല. മറ്റ് ചിലതാണെങ്കില്‍ പാതി തകര്‍ന്ന നിലയിലുമാണ്. എന്നിട്ടും അധികൃതര്‍ മൗനം പാലിക്കുന്നു.നിരത്തിനോട് ചേര്‍ന്ന് കിടക്കുന്ന രീതിയിലാണ് നടപ്പാതയുടെ നിര്‍മ്മാണം അതിനാല്‍ ഇരുചക്രവാഹനയാത്രക്കാരെയാണ് കുഴികള്‍ ഏറെ കുഴപ്പത്തിലാക്കുന്നത്. മറ്റ് വാഹനങ്ങള്‍ക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവരുമ്പോള്‍പലപ്പോഴും അവ കുഴിയില്‍ വീഴാനും സാധ്യയുണ്ട്.

ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പലതും കാല്‍നടയാത്രക്കാര്‍ നിരത്തിലുണ്ടെന്ന് പോലും ശ്രദ്ധിക്കാതെയാണ് പോകുന്നത്. യാത്രക്കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് വേണ്ടി വഴിമാറികൊടുക്കേണ്ടിവന്നാല്‍ ഓടയില്‍ വീഴും എന്ന കാര്യം നിശ്ചയമാണ്. നടപ്പാതയിലെ ഇരുവശങ്ങളിലുമായി മൂടാത്ത ഓടകള്‍ ഉണ്ട്. കുഴികളെല്ലാം സമീപത്ത് തന്നെ. വെളിച്ചം കുറവുള്ളതിനാല്‍ രാത്രിയില്‍ യാത്രചെയ്യുന്നവര്‍ കുഴിയുണ്ടെന്ന് മനസ്സിലാക്കാതെ പലപ്പോഴും അതില്‍ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യയുമേറെയാണ്. എത്രയും പെട്ടെന്ന് ഓടകള്‍ മൂടി അധികൃതര്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles