Saturday, January 4, 2025

Top 5 This Week

Related Posts

ചൊല്ല് ഓണ്‍ലൈന്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

ഇടുക്കി: സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ചൊല്ല്-വികസന ക്ഷേമ പ്രശ്‌നോത്തരിയിലെ വിജയികള്‍ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ 11 ന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പവിത്ര വേണു വെള്ളാപ്പാറ, ഗോപികൃഷ്ണന്‍ കെ ജി കോട്ടയം, സിന്ധു തോമസ് മുനിയറ, വിഷ്ണു ചന്ദ്രന്‍ തൊടുപുഴ, ഹരികൃഷ്ണന്‍ പത്തനംതിട്ട എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഫലകവും സമ്മാനവും ഏറ്റുവാങ്ങി. ഡിസംബര്‍ 13 മുതല്‍ 23 വരെ അഞ്ചുഘട്ടങ്ങളിലായി നടന്ന പ്രശ്‌നോത്തരിയില്‍ 15 പേരാണ് വിജയികളായത്. പ്രശ്‌നോത്തരിയിലേക്ക് ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്ന് ഫേസ്ബുക്ക് ലൈവായി നറുക്കെടുപ്പ് നടത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. അഞ്ച് ഘട്ടങ്ങളിലായി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ 153 പേര്‍ പങ്കെടുത്തു.ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെ. ഡയറക്ടറക്ടര്‍ പ്രമോദ് കുമാര്‍ കെ ആര്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി. ദേവികുളം എം എല്‍ എ എ രാജ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍മാരായ അരുണ്‍ എസ്. നായര്‍, രാഹുല്‍ കൃഷ്ണ ശര്‍മ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ യാസിര്‍ ടി എ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles