Saturday, December 28, 2024

Top 5 This Week

Related Posts

ഓര്‍മ്മയില്‍ ഒരുവട്ടം കൂടി ‘ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

ഗീതാദാസ്‌

കല്ലാനിക്കല്‍ : ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത് അവര്‍ ഒത്തുകൂടി. കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2000 എസ് എസ് എല്‍ സി ബാച്ചിന്റെ ‘ഓര്‍മ്മയില്‍ ഒരുവട്ടം കൂടി ‘ എന്ന പേരില്‍ പൂര്‍വ്വ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. പ്രൗഢഗംഭീരമായ സദസ്സാണ് സംഗമത്തിന് സാക്ഷ്യം വഹിച്ചത്.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: സാജന്‍ മാത്യു ഉദ്ഘാടനം ചെയ്തു.കെ എ റിയാദ് അധ്യക്ഷനായിരുന്നു.സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ എബിന്‍ തേക്കും കാട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ മുന്‍ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് ഗുരുവന്ദനം നടത്തി. തുടര്‍ന്ന് പൂര്‍വ്വ അധ്യാപകര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.ചടങ്ങില്‍ അധ്യാപകര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു ആശംസകള്‍ അറിയിച്ചു കൊണ്ട് പ്രവീണ്‍ കെ പ്രഭാകരന്‍,അനില്‍ വിജയന്‍ ,അഞ്ചു ജോര്‍ജ്,മുഹമ്മദ് റാഫി അനൂപ് കെ എല്‍ ,അനു ഫിലിപ്പ് ദീപക് തോമസ് മാത്യൂസ് ജോസ്,മുനീര്‍ കെ എം പ്രിന്‍സ് മാനുവല്‍,അനില്‍ വിജയന്‍ ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles