കൽപ്പറ്റ: രൂക്ഷമായ വന്യമ്യഗശല്യം വയനാടൻ ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെ നാളെ വനം മന്ത്രി ഏ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നാളെ കാലത്ത് 10 മണിക്ക് വയനാട് കലക്ട്രേറ്റിൽ സർവ്വകക്ഷി യോഗം ചേരും. കടുവകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ജനജീവിതത്തിന് തന്നെ ഭീഷണിയായി മാറി കൊണ്ടിരിക്കെയാണ് സർക്കാർ സർവകക്ഷിയോഗം വിളിക്കുന്നത്.
കഴിഞ്ഞ ദിവസം പുതുശ്ശേരി ഗ്രാമത്തിലെത്തിയ കടുവ ഒരു കർഷകനെ കൊന്നിരുന്നു.
ജില്ലയിലെ പിലാകാവിൽ കടുവ കഴിഞ്ഞ ദിവസം ഒരു പശു കിടാവിനെ കൊന്നു. അമ്പലവയൽ പൊൻമുടി കോട്ടയിലും കടുവ ഭീതി പരത്തുകയാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങൾ വ്യാപകമായി കൃഷിയും നശിപ്പിച്ചു വരികയാണ് ഈ സാഹചര്യത്തിൽ ജനരോഷം ശക്തമായി കൊണ്ടിരിക്കെയാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.