പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും സമഗ്ര ശിക്ഷാ കേരളയുടേയും ആഭിമുഖ്യത്തിൽ അഗളി ബി.ആർ.സി. യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പുഴ ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് “മാറ്റി നിർത്തേണ്ടവരല്ല; ചേർത്തു നിർത്താം” എന്ന സന്ദേശവുമായി ‘ശലഭങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് നടന്നത്. കാഞ്ഞിരപ്പുഴ ഡാമും പൂന്തോട്ടവും സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ സിദ്ദിഖ് ചേപ്പോടൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗം പഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എം. കൃഷ്ണദാസ് മാസ്റ്റർ ആദ്യദിന പരിപാടികൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ് അധ്യക്ഷത വഹിച്ച സമാപന യോഗം കാഞ്ഞിരപ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. എച്ച്.സി. ഉസ്മാൻ സൈനിക അൽഖാദിരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബൂബക്കർ മാസ്റ്റർ, ട്രെയിനർമാരായ എസ്.എ. സജുകുമാർ, എം. നാഗരാജ്, ക്ലസ്റ്റർ കോർഡിനേറ്റർ കെ. വി. അനീഷ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രാഹുൽ പാലാട്ട്, പി. നിതീഷ്, സി.കെ. സുപ്രിയ, പി.ആർ. രാഹുൽ, ജോസ്ന ജോസ് തുടങ്ങിയവർ സംസാരിച്ചു.