Wednesday, December 25, 2024

Top 5 This Week

Related Posts

സഭയുടെ പ്രയാണത്തില്‍ യുവജനങ്ങളുടെ പങ്ക് മഹത്തരം:മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ.

റിനു തലവടി

നിരണം :സഭയുടെ പ്രയാണത്തില്‍ ലോകത്ത് പ്രകാശം പരത്തുവാനും, ഉണര്‍ന്നു പ്രകാശിക്കുവാനും കരുത്തുള്ളവരാണ് യുവജനങ്ങളെന്ന് ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.

സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എപ്പിസ്കോപ്പ.
ഇടവക വികാരി റവ.ഫാദർ സി.ബി. വില്യംസ് അധ്യക്ഷത വഹിച്ചു.സഭയുടെ പ്രയാണത്തില്‍ കൂടെ ചരിക്കുന്നവര്‍ ആണ് യുവജനങ്ങളെന്നും അതിനാല്‍ സഭാജീവിതത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം പ്രധാനപ്പെട്ടതാണെന്നും, അവര്‍ എന്നും സഭയോടു ചേര്‍ന്നു ചരിക്കേണ്ടവരാണെന്നും എപ്പിസ്ക്കോപ്പ ഉദ്ബോധിപ്പിച്ചു.ശാരീരികവും ആത്മീയവും, വൈകാരികവും, സാമൂഹികവുമായ മരണം ഇന്നു സമൂഹത്തില്‍ ചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ അവ കാണുവാനും തിരിച്ചറിയുവാനും, അവിടങ്ങളില്‍ ജീവന്‍ പുനരാവിഷ്ക്കരിക്കുവാനും, ജീവന്‍റെ വെളിച്ചം പകരുവാനും യേശുവിനെപ്പോലെ ക്രൈസ്തവ യുവജന സമൂഹത്തിനും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമോ എന്നു ചിന്തിക്കണമെന്ന് എപ്പിസ്ക്കോപ്പ യുവജനങ്ങളോട് ആഹ്വാനംചെയ്തു.

റവ.ഫാദർ ബേബി ജോസഫ്, ഡീക്കൻ ബോബി മാത്യൂ, ഗിഡിയൻസ് ഇൻ്റർനാഷണൽ കോർഡിനേറ്റർ പി.സി.മാത്യൂ, ട്രസ്റ്റി ഡോ.ജോൺസൺ വി. ഇടിക്കുള, അജോയി കെ. വർഗ്ഗീസ്, റെന്നി തോമസ്, മീബു മാത്യൂ, ജോബി ദാനിയേൽ, ജെബ്സ്
എം. ജഗൻ, സുനിൽ കെ. ചാക്കോ, മെൽവിൻ ജോസഫ് ,സോജൻ ഏബ്രഹാം, ശേബാ വില്യംസ് , ജിയോ ജേക്കബ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles