Friday, November 1, 2024

Top 5 This Week

Related Posts

തുണി സഞ്ചി, പ്രചാരണത്തിന് വിദ്യാർത്ഥികൾക്കായി ക്യാമ്പയിനും സെമിനാറും

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നാടിൻറെ വികസനത്തിന് വീടുകളിൽ തുണി സഞ്ചി ശീലമാക്കുക എന്ന മുദ്രാവാക്യം ഉയർത്തി, പെഴക്കാപ്പിള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളും ചേർന്ന് മൂവാറ്റുപുഴ മോഡൽ ഹയർസെക്കൻഡറി
ഓഡിറ്റോറിയത്തിൽ
പരിസ്ഥിതി സൗഹൃദ ക്യാമ്പയിനും സെമിനാറും സംഘടിപ്പിച്ചു.

അനുദിനം വർദ്ധിച്ചുകൊണ്ട് വരുന്ന പ്ലാസ്റ്റിക് ഉപഭോഗത്തെ ക്രമീകരിക്കുന്നതിനും വീടുകളിൽ അജൈവ മാലിന്യങ്ങൾ കുറയ്ക്കുന്നതിനും തുണി സഞ്ചികൾ ശീലമാക്കലും പ്രചരിപ്പിക്കലും ആയിരുന്നു ക്യാമ്പയിന്റെയും സെമിനാറിന്റെയും ലക്ഷ്യം.തുണി സഞ്ചി, പ്രചാരണത്തിന് വിദ്യാർത്ഥികൾക്കായി ക്യാമ്പയിനും സെമിനാറും .

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഷാജു പോൾ സെമിനാറിന് തുടക്കം കുറിച്ചു. ചടങ്ങിൽ അസീസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ രവീന്ദ്ര കമ്മത്ത് രാജീവ് നായർ അനു
പോൾ എന്നിവർ പരിസ്ഥിതി കാലാവസ്ഥ വികസനം എന്നീ വിഷയങ്ങളിൽ ചർച്ചയും സംവാദവും നയിച്ചു.

എൻഎസ്എസ് വളണ്ടിയർമാരായ ഫൈസൽ ജമാൽ ഇബ്രാഹിം ബാദുഷ അന്ന എൽദോസ് അഖില ബിജു അമൃത സജി തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

എൻഎസ്എസ് വളണ്ടിയർമാരായ ഫൈസൽ ജമാൽ, ഇബ്രാഹിം ബാദുഷ, അന്ന എൽദോസ്, അഖില ബിജു, അമൃത സജി, തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles