Thursday, December 26, 2024

Top 5 This Week

Related Posts

ഒടുവിൽ കടുവ കൂട്ടിലായി

കൽപ്പറ്റ : വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വെടിയേറ്റ കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നടമ്മൽ വയിലിൽവച്ചാണ് കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് കടുവയെ വെടിവച്ചത്. ഏഴ് തവണയാണ് വെടിവെച്ചത്.

വീഡിയോ കാണാം

രാവിലെ 7.45 ഓടെ നാട്ടുകാരാണ് വാഴത്തോട്ടത്തിൽ കടുവയെ കണ്ടത്. വെടി കൊണ്ട ഉടൻ കടുവ വാഴത്തോപ്പിന് പുറത്തേക്ക് ഓടി. പിന്നീട ് മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് നടമ്മൽ മുസ്ലിം പള്ളിക്കുപിന്നിലായി കാപ്പിതോട്ടത്തിൽ കടുവ മയങ്ങിവീണത്്. ഉച്ചയ്ക്ക് 1.45 ഓടെ കൂട്ടിലാക്കി വാഹനത്തിൽ കയറ്റി പരിചരണ കേന്ദ്രത്തിലേക്കുകൊണ്ടുപോവുകയായിരുന്നു.
അതേസമയം, വെള്ളാരം കുന്നിൽ കർഷകനെ ആക്രമിച്ച് കൊന്ന കടുവയാണോ ഇതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നിൽ നിന്ന് 20 കിലോമീറ്റർ അകലെയാണിന്ന് കടുവയെ കണ്ടത്. കടുവയെ ബത്തേരി കുപ്പാടി വന്യജീവി സ​ങ്കേതത്തിലെത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles