കൊച്ചി : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി സിറ്റൗട്ടിനോട് ചേർന്ന് കുഴിച്ചിട്ട ശേഷം പ്രതി ഒന്നര വർഷമായി അതേ വീട്ടിൽ ജീവിക്കുന്നു. ഭാര്യ ബംഗളൂരുവിൽ പഠനത്തിന് പോയെന്നും അവിടെ വെച്ച് മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിയെന്നും പ്രചരിപ്പിക്കുയും ബന്ധുക്കളെയും പോലീസിനെയും കബളിപ്പിക്കുകയും ചെയ്ത എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ സജീവ് (48) ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തതതോടെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്.
2021 ആഗസ്തിലാണ് സജീവിൻറെ ഭാര്യ രമ്യ (36) നെ കാണാതാകുന്നത്.
2022 ഫെബ്രുവരിയിൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കൽ പോലീസിൽ ഇദ്ദേഹം പരാതി നല്കി. ഇതിനിടെയാണ് മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി കെട്ടുകഥ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. വാ വൈപ്പിൻ സ്വദേശികളായ രമ്യയും സജീവനും വാച്ചാക്കലിൽ വാടകക്ക് താമസിക്കുകയായിരുന്നു.
പകൽസമയത്ത് വാക്തർക്കത്തെ തുടർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കൊലപ്പെടുത്തുകയും രാത്രി മൃതദേഹം ീടിനോട് ചേർന്ന് കുഴിച്ചുമൂടിയെന്ന വിവരമാണ് പുറത്തുവന്നത്. പെയിൻറിങ് തൊഴിലാളിയായ സജീവ് നാട്ടിലെ സൗഹൃദക്കൂട്ടായ്മകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്നു. രമ്യ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. രണ്ടു കുട്ടികൾ ഉണ്ട്്. കൊലപാതകം നടക്കുമ്പോൾ കുട്ടികൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല്. പസ്പര വിരുദ്ധമായ മൊഴിയും അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പും പോലീസിന് സംശയം വർധിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്തത്്. തെളിവുകൾ സമാഹരിച്ച ശേഷം വ്യാഴാഴ്ച രാവിലെ സജീവനെ സ്റ്റേഷനിൽ വിളിപ്പിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പോലീസ് നടത്തിയ പരിശോധനയിൽ വീടിൻറെ സിറ്റൗട്ടിനു സമീപത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ നേതൃത്വത്തിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് റ്റി.ബിജി ജോർജ്ജ്, മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളി, ഞാറയ്ക്കൽ ഇൻസ്പെക്ടർ രാജൻ.കെ.അരമന, മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വന്ദന കൃഷ്ണൻ , വി.എം.ഡോളി, എ.എസ്.ഐമാരായ ദേവരാജ്, ഷാഹിർ. സി.പി.ഒ മാരായ ഗിരിജാവല്ലഭൻ, സ്വരാഭ്, സിമിൽ, പ്രീജൻ. ലിബിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.