എസ്എൻഡിപി ഹൈസ്‌കൂൾ 1971 -72 എസ് എസ് എൽ സി ബാച്ചിന്റെ അമ്പതാം വാർഷികം ‘ഓർമ്മച്ചെപ്പ്’ എന്ന പേരിൽ സംഘടിച്ചു
മൂവാറ്റുപുഴ : എസ്എൻഡിപി ഹൈസ്‌കൂൾ 1971 -72 എസ് എസ് എൽ സി ബാച്ചിന്റെ അമ്പതാം വാർഷികം ‘ഓർമ്മച്ചെപ്പ്’ എന്ന പേരിൽ സംഘടിച്ചു. ദൂരെ ദിക്കുകളിൽനിന്നുള്ള പൂർവ വിദ്യാർഥികൾവരെ എത്തിച്ചേർന്ന കൂട്ടായ്മ പ്രൗഢമായ വിവിധ പരിപാടികളോടെയാണ് സമാപിച്ചത്.
ബി എഡ് കോളേജ് ഓഡിറ്റോറിയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ് പി. ഏ സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അമ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
മൺമറഞ്ഞവർക്ക് വി എം മുഹമ്മദ് ആദരാഞ്ജലികൾ അർപ്പിച്ചു. രക്ഷാധികാരി ജസ്റ്റിസ് വി കെ മോഹനൻ സ്വാഗതവും കെ.ഘോഷ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ, മൂവാറ്റുപുഴ താലൂക്ക് എസ് എൻ ഡി പി യോഗം പ്രസിഡൻറ് വി കെ നാരായണൻ എസ് എൻ ഡി പി ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വി എസ് ധന്യ എന്നിവർ ആശംസകൾ നേർന്നു. ‘മാനസിക ആരോഗ്യം – ഒരു തുറന്ന സംവാദം’ എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗം പ്രൊഫസർ ഡോക്ടർ മോഹനൻ റോയ് പ്രഭാഷണം നടത്തി.
കോഴിക്കോട് നടന്ന 63 -മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒപ്പന, ഉറുദു സംഘഗാനം, വഞ്ചിപ്പാട്ട് എന്നീ വിഭാഗങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
റിട്ടേർഡ് ജസ്റ്റിസ് വി കെ മോഹന്റെ മകൾ ഡോ: ചാന്ദ്‌നിയുടെ സ്മരണാർത്ഥം ഏ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി.
പൂർവ്വ വിദ്യാർത്ഥികളുടെ എസ് എസ് എൽ സി ഫോട്ടോയും നിലവിലെ ഫോട്ടോയും ആലേഖനം ചെയ്ത മെമെന്റോയും സംഗമത്തിൽ വിതരണം ചെയ്തു.ചടങ്ങിൽ പ്രതാപചന്ദ്രൻ നന്ദി രേഖപ്പെടുത്തി.