Thursday, December 26, 2024

Top 5 This Week

Related Posts

കലോത്സവം ദൃശ്യാവിഷ്‌കാരത്തിലെ തീവ്രവാദം : നടപടി വേണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സ്വാഗത ഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌കാരത്തിനെതിരായ വിമർശം ഗൗരവമുള്ളതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. ഇത്തരം ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന്് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോഴിക്കോടിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കലോത്സവ വിജയത്തിനായി പ്രവർത്തിച്ചവരെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

ഇതിനിടെ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നൽകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ദൃശ്യാവിഷ്കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു. അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി വി. ശിവൻകുട്ടി വെളിപ്പെടുത്തി.
ദൃശ്യാവിഷ്‌കാരത്തിൽ ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചത് എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്നും മന്ത്രി വി.ശിവൻകുട്ടി നേരത്തെ പ്രസ്താവിച്ചിരുന്നു. സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിൽ സംഘ്പരിവാർ പ്രവർത്തകരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് അന്വേഷിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ചരിത്രത്തിൽ സംഘാടനത്തിൽ മികവുറ്റ രീതിയിൽ സംഘടിപ്പിച്ച കലോത്സവത്തിൽ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ വർഗീയ നിറം ചാർത്തിയത് പൊതുവെ വിമർശനം ഉയർത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles