റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം.
യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും സമീപം 7.7തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ആസ്‌ത്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിന്‍ വരെ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യന്‍ ദ്വീപായ ആബോണിന് സമീപം 97 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.അനവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.