Thursday, December 26, 2024

Top 5 This Week

Related Posts

വാഴപ്പിള്ളി ക്രിസ്തു രാജ പള്ള്ിയിൽ മോഷണം : കുർബാന സൂക്ഷിക്കുന്ന തിരുപാത്രം മോഷ്ടിച്ചു

മൂവാറ്റുപുഴ : വാഴപ്പള്ളി ക്രിസ്തു രാജ റോമൻ കത്തോലിക്ക പള്ളിയിൽ മോഷണം.

പള്ളിയുടെ അൾത്താരയിൽ വിശുദ്ധ കുർബാന സൂക്ഷിക്കുന്ന സക്രാരി കുത്തിത്തുറന്ന്
കുർബാന സൂക്ഷിക്കുന്ന തിരുപാത്രം മോഷ്ടിച്ചു. തിരുവോസ്തി അൾത്താരയിൽ വിതറിയ നിലയിലുമാണ് .

തിരുപാത്രം സൂക്ഷിച്ചിരുന്ന സക്രാരി കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്.

കൂടാതെ പള്ളിയുടെ ഭണ്ഡാരങ്ങളും തകർക്കുവാനുള്ള ശ്രമം നടന്നിട്ടുണ്ട് .

ഇന്ന് രാവിലെ 6 മണിക്ക് കുർബാനയ്ക്ക് ആയി എത്തിയ പള്ളി കമ്മി അംഗങ്ങളാണ് ് മോഷണം വിവരം അറിഞ്ഞത്.

പള്ളിയുടെ വലതുവശത്തുള്ള ജനൽ തുറന്നാണ് പള്ളിക്കകത്ത് മോഷ്ടാവ് കട
ന്നതെന്നാണ് കരുതുന്നത്.

രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ നിന്നു ഒരു ഗിത്താർ മോഷണം പോയിരുന്നു.

മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 11 മണി വരെ പള്ളിയിൽ ആളുകൾ ഉണ്ടായിരുന്നതായി വികാരി വികാരി ഫാദർ വിൻസെൻറ്
പാറമേൽ പറഞ്ഞു.കുർബാനയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും വികാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles