Tuesday, December 24, 2024

Top 5 This Week

Related Posts

സ്പിരിറ്റ് കലർത്തിയ ലായനിയുമായി രണ്ട് പേർ പിടിയിൽ

കൊഴിഞ്ഞാമ്പാറ : തോപ്പിൽ നിന്നും ഷാപ്പിലേക്കു കൊണ്ടുപോകുന്ന വാഹനത്തിൽ കള്ളിനൊപ്പം സ്പിരിറ്റും, സ്പിരിറ്റ് കലർത്തിയ ലായനിയുമായി രണ്ട് പേർ പിടിയിൽ, പിടിയിലായവരിൽ ഒരാൾ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും, വിളയോടി കാരികുളം സി.ബഷീർ (56), നല്ലേപ്പിള്ളി തെക്കേദേശം പാറക്കാൽ സി.പുഷ്പൻ(54) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആറാം മൈലിൽ വച്ചാണ് പിടികൂടിയത്. വാഹനത്തിൽ നിന്നും 600 മില്ലിലീറ്റർ സ്പിരിറ്റും, കള്ളിനൊപ്പം സ്പിരിറ്റും മറ്റു രാസപദാർഥങ്ങളും ചേർത്ത 30 ലീറ്റർ ലായിനിയും,30 ലീറ്റർ കള്ളുമാണ് മിനിവാനിൽ ഉണ്ടായിരുന്നത്. പുഷ്പന്റെ പേരിൽ കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിചള്ള, നാട്ടുകൽ, മലക്കാട്, ആറാംമൈൽ എന്നിവിടങ്ങളിലായി കള്ളുഷാപ്പുകളുണ്ട്. ഈ ഷാപ്പുകളിലേക്കാണു സ്പിരിറ്റും, സ്പിരിറ്റ് കലക്കിയ ലായിനികളും കൊണ്ടുപോകുന്നതെന്ന് പ്രതികൾ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിറ്റൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.രജനീഷ്, എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോ ഇൻസ്പെകടർ എൻ.നൗഫൽ, പ്രിവന്റീവ് ഓഫിസർമാരായ വി.ബാബു, ആർ.വേണുകുമാർ, വി.ആർ.സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.മധുസൂദനൻ എന്നിവടങ്ങുന്ന സംഘമാണ് പിടികൂടിയത്.

പാർട്ടി പ്രാധമിക അംഗത്വം മാത്രമാണ് പുഷ്പന് ഉണ്ടായിരുന്നത്, പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ അടിയന്തിര ബ്രഞ്ച് കമ്മറ്റി യോഗം ചേർന്ന് പുഷ്പനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നല്ലേപ്പിള്ളി (രണ്ട് ) ലോക്കൽ സെക്രട്ടറി സി.ശിവൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles