Thursday, December 26, 2024

Top 5 This Week

Related Posts

പുതുവത്സാരാഘോഷം സമാധാനപരമാക്കുന്നതിനു പോലീസ് നിരീക്ഷണത്തിൽ

റൂറൽ ജില്ലയിലെ പുതുവത്സാരാഘോഷം പോലീസ് നിരീക്ഷണത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ നേതൃത്വത്തിൽ 1500. പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിൻറെ സാന്നിധ്യമുണ്ടാകും.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. ഡി.ജെ.പാർട്ടികളും മറ്റും പോലീസ് നിരീക്ഷണത്തിലായിരിക്കും. പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പങ്കെടുക്കുന്നവരുടെ പേര് വിവരം ഉൾപ്പെടുന്ന കാര്യങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്. പരിപാടികൾ നടത്തുന്നവർ ഡി വൈ എസ് പി ഓഫീസിൽ നിന്നും മുൻകൂർ അനുവാദം വാങ്ങേണ്ടതാണ്.

ബന്ധപ്പെട്ട സ്റ്റേഷനുകളിലും വിവരം നൽകേണ്ടതാണ്. പോലീസിൻറെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. മദ്യവും മയക്കുമരുന്നും പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാർ പിടിച്ചു പറിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ, തുടങ്ങിയ മുൻകാല കുറ്റവാളികളും, സാമൂഹ്യ വിരുദ്ധരും, വിവിധ കേസുകളിൽ ജാമ്യമെടുത്തിട്ടുള്ളവരും പോലീസ് നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles