Thursday, December 26, 2024

Top 5 This Week

Related Posts

വാഴക്കുളത്ത് വീടുകയറി ആക്രമണം ഏഴ് പേർ അറസ്റ്റിൽ

വാഴക്കുളം മാട്ടുപാറ ഭാഗത്ത് വീടുകയറി ആക്രമണം നത്തിയ കേസിൽ ഏഴ് പേർ അറസ്റ്റിൽ. വാഴക്കുളം മാട്ടുപാറ സ്വദേശികളായ പനയക്കുന്നേൽ വീട്ടിൽ ഗോകുൽ ഷാജി (20), മണത്താംകുന്നേൽ വീട്ടിൽ ആകാശ് (19), അരഞ്ഞാണിയിൽ വീട്ടിൽ അലൻ ജോൺ (22), പുല്ലാട്ടുകുന്നേൽ വീട്ടിൽ അനന്തു (23), പുല്ലാട്ടുകുടിയിൽ വീട്ടിൽ . റോൺ ഷാജി (18), മടക്കത്താനം ഭാഗത്ത് കുന്നേൽ വീട്ടിൽ അജയ് ബിജു (22), അർജ്ജുൻ ബിജു (20), എന്നിവരെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം മാട്ടുപാറ ഭാഗത്തുളള മുണ്ട്യാപറമ്പിൽ മനുവിൻറെ വീട്ടിൽ അതിക്രമിച്ച് കയറി മനുവിനേയും വീട്ടുകാരെയും ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു. റൂറൽ എസ്.പി വിവേക് കുമാറിൻറെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിൻറെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ടി.കെ.മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായെ റെജി തങ്കപ്പൻ, സേതുകുമാർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, മിഥുൻ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മുവ്വാറ്റുപുഴ ് ജയിലിൽ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles