Thursday, December 26, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ നഗരോത്സവം
28 മുതൽ 31 വരെ

മൂവാറ്റുപുഴഃ മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് നഗരോത്സവത്തിന് 28 ന് തുടക്കം കുറിക്കും.

31 വരെ നീണ്ട് നില്‍ക്കുന്ന നഗരോത്സവം വിപുലമായ പരിപാടികളോടെയാണ്
സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ. മാരായ എൽദോ എബ്രഹാം, ജോസഫ് വാഴക്കൻ, ബാബുപോൾ, ജോണി നെല്ലൂർ, മുൻ നഗരസഭാ ചെയർമാൻ മാർ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ടിവി-സിനിമ താരങ്ങൾ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി സംബന്ധിക്കും.

ഒന്നാം നഗരോത്സവം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു എന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. കോവിഡിന് ശേഷം നഗരത്തെ ഉണർത്തിയ പരിപാടിയായി അതു മാറി.
നഗരത്തിന്റെ വാണിജ്യ ഉത്സവം കൂടിയായാണ്
പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ
സഹകരണത്തോടെ 28 മുതൽ ജനുവരി ഒന്നു വരെ മുനിസിപ്പൽ ടൗൺഹാളിൽ ഇതോടനുബന്ധിച്ച്
വ്യവസായ വകുപ്പിന്റെ വാണിജ്യ പ്രദർശന മേള നടക്കും. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ ഉള്ള സംരംഭകർ മേളയിൽ പങ്കെടുക്കും.

29ന് വൈകിട്ട് നാലിന് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന്
ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മുനിസിപ്പൽ ടൗൺഹാൾ മൈതാനിയിൽ ഘോഷയാത്ര എത്തുന്നതോടെ നഗരോത്സവം ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ. നിർവഹിക്കും. തുടർന്ന്
ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും കൊച്ചിൻ സെറിമണിയുടെ മെഗാഷോയും അരങ്ങേറും. 30 ന് വൈകിട്ട് നാലുമുതൽ സ്കൂൾ യുവജനോത്സവ വിജയികളായ താരങ്ങളുടെ വിവിധ കലാപരിപാടികൾ ആരംഭിക്കും. വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടിപ്പട്ടാളം ഫെയിം
സുബിൻ സുരേഷും
സംഘവും അവതരിപ്പിക്കുന്ന കൊച്ചിൻ സിൽവർ സ്റ്റാറിന്റെ കോമഡി വേൾഡ്. 31ന് വൈകിട്ട് 5 മുതൽ വിവിധ കലാപരിപാടികൾ. ആറിന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതുവത്സരാഘോഷം.
രാത്രി 8 30 ന് ആലപ്പുഴ റൈബാൻ അവതരിപ്പിക്കുന്ന മെഗാ ഗാനമേള നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles