ഇന്ത്യക്കെതിരെ ആണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവും മന്ത്രിയുമായ ഷാസിയ മാരി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശനത്തിന് പിന്നാലെ വാർത്താ സമ്മേളനത്തിലാണ് ഷാസിയ മാരിയുടെ കടുത്ത പ്രതികരണം.
‘ആണവ നിലയം വെറുതെയുണ്ടാക്കിയതല്ല’. ആവശ്യം വന്നാൽ അത് പ്രയോഗിക്കാൻ മടിക്കില്ലെന്നും, ‘ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാക്കിസ്താനെന്നും അടിച്ചാൽ തിരിച്ചടിക്കാൻ അറിയാമെന്നും ഷാസിയ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്താനെന്നും ഇവയൊക്കെ അവസാനിപ്പിച്ച് അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് പാകിസ്താൻ കാലങ്ങളായി ശ്രമിക്കുന്നത്. ഭീകരവാദം ദേശീയ നയമാക്കിയ രാജ്യം പാക്കിസ്ഥാൻ മാത്രമാണെന്നും ജയശങ്കർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയിലാണ് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ നരേന്ദ്രമോദിക്കെതിരായ പരമാർശം.
‘ഒസാമ ബിൻ ലാദൻ മരിച്ചുവെന്ന് ഇന്ത്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ മറുപടി. മോദി ആർഎസ്എസിന്റെ പ്രധാനമന്ത്രിയും ആർഎസ്എസിന്റെ വിദേശകാര്യമന്ത്രിയുമാണ്. എന്താണ് ആർഎസ്എസ് ഹിറ്റ്ലറുടെ ‘എസ്എസിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ആർഎസ്എസ് എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ പ്രതികരണം. ബിലാവൽ ഭൂട്ടോക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാരും വിദേശകാര്യവകുപ്പും രംഗത്തുവന്നു. ഇതിനിടെയാണ്