റഷ്യൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകിയെന്ന് യുക്രെയ്ൻ. 9,000 സൈനികരെ വധിച്ചു. 217 ടാങ്കുകളും 30 യുദ്ധവിമാനങ്ങളും നശിപ്പിച്ചു. റഷ്യക്ക് 31 ഹെലികോപ്റ്ററുകളും 60 ഇന്ധന ടാങ്കുകളും നഷ്ടമായെന്നും റഷ്യൻ മുന്നേറ്റങ്ങൾ താൽക്കാലികമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു.
ഇതിനിടെ 498 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യൻ പ്രതിരോധവകുപ്പ് സ്ഥിരീകരിച്ചു. യുദ്ധം രൂക്ഷമായതോടെ യുക്രെയിനിൽ നിന്ന് പാലായനം ചെയ്യുന്നവരുടെ സംഖ്യ ഉയരുകയാണ്. ഇതുവരെ 10 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ.അറിയിച്ചു.