Wednesday, December 25, 2024

Top 5 This Week

Related Posts

ബ്രിട്ടനിൽ മലയാളി നഴ്‌സും രണ്ടു പിഞ്ചുകുട്ടികളും അതി ദാരുണമായി കൊല്ലപ്പെട്ടു.

യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്‌സും രണ്ടു പിഞ്ചുമക്കളും ദാരുണമായി കൊല്ലപ്പെട്ടു. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കോട്ടയം വൈക്കം ഈട്ടിപ്പുഴ സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ നഴ്‌സ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ കൊമ്പൻപാറ ചേലപാലിൽ സാജു (52)വിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്താതിരുന്നതോടെ വിവരം അറിഞ്ഞ ബന്ധുക്കൾ മലയാള സമാജം പ്രവർത്തകരെ ബന്ധപ്പെട്ടു. അവർ താമസ സ്ഥലത്ത് എത്തിയതോടെ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അവർ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഞ്ജുമരിച്ചനിലയിലായിരുന്നു . കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. യു.കെ നോർത്താംപ്റ്റൺ ഷെയർ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നേരത്തെ ബംഗളൂരുവിൽ ടാക്‌സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് ഒരു വർഷംമുമ്പാണ് യു.കെയിലേക്ക് താമസം മാറ്റിയത്. അഞ്ജു ജനറൽ ആശുപത്രിയിൽ നഴ്‌സായിരുന്നു. പ്രശ്‌നങ്ങൾ ഉള്ളതായി മകൾ പറഞ്ഞിരുന്നില്ലെന്ന് അഞ്ജുവിൻറെ പിതാവ് അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles