Thursday, December 26, 2024

Top 5 This Week

Related Posts

ഇന്ത്യയുടെ ആത്മാവ് ഉണർത്തി ഭാരത് ജോഡോ യാത്ര നൂറ് ദിനം പിന്നിടുന്നു

വിഭജനത്തിനിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്ത ജോഡോ യാത്ര ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. വെറുപ്പിൻറെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശബ്ദം ഉയർത്തിയുള്ള രാഹുൽ ഗാന്ധിയുടെ പ്രയാണം ഇതിനകം 2798 കിലോമീറ്റർ പിന്നിട്ടു. രാജ്യത്തെ 42 ജില്ലകളിലൂടെ കടന്നുവന്ന യാത്രക്ക് ഇനി അവശേഷിക്കുന്നത്് 737 കിലോമീറ്റർമാത്രമാണ്. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കും.

വിലക്കയറ്റം, വർഗീയത, തൊഴിലില്ലായ്മ, വികസനത്തകർച്ച എന്നിങ്ങെ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനം യാത്രയിലുടനീളം പ്രകടമായിരുന്നു. ഓരോ സംസ്ഥാനത്തിലുടെയും യാത്ര കടന്നുപോയപ്പോൾ, രാഷ്ട്രീയ- കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് അണിചേർന്നത്. മതേതര ജനാധിപത്യ രാഷ്ട്രം വർഗീയ- വിദ്വേഷ പ്രചാരകർക്ക് കീഴടങ്ങുന്നതല്ലെന്നു ബോധ്യപ്പെടുന്നതായിരുന്നു സ്വീകരകേന്ദ്രങ്ങളിലെ ജനസഞ്ചയം.
മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി, സിനിമാ താരങ്ങളായ അകൻഷാ പുരി, പൂജാ ഭട്ട്, റിയാ സെൻ, ഒടുവിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കമുള്ളവർ കണ്ണി ചേർന്നുള്ള യാത്ര രാജ്യത്തിനു സമ്മാനിക്കുന്നത്്് പുതുഅനുഭവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles