Thursday, December 26, 2024

Top 5 This Week

Related Posts

തന്നെ മകൻ കൊന്നിട്ടില്ലെന്നു നടി വീണ കപൂർ. ദേശീയ മാധ്യമങ്ങളിൽ അടക്കം വന്നത് വ്യാജ വാർത്ത

മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്ബാൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നെന്ന വാർത്ത പിന്നാലെ നടി വീണ കപൂർ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ എത്തി. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് 73 കാരിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആകാമെന്നും വീണ കപൂർ പറയുന്നു. ഞാൻ മരിച്ചെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുന്നു. ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകൻ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.
വീണാ കപൂറിനെ ബേസ്ബാൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു

വ്യാജ വാർത്തക്കെതിരെ വീണാ കപൂറിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ”ഇത് വ്യാജ വാർത്തയാണ്. വീണ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷെ, ആ വീണ കപൂർ ഞാനല്ല. ഞാൻ ഗോർഗാവിലാണ് താമസം, വാർത്തകളിൽ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും മകനൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്.

മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദമാണ് ഉണ്ടാക്കിയത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു. ഞാൻ പരാതി നൽകിയില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും. പൊലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്”, വീണ കപൂർ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles