Thursday, December 26, 2024

Top 5 This Week

Related Posts

എം. എ കോളേജിൽ ചരിത്രത്തിലാദ്യമായി വനിതാ ചെയർപേഴ്‌സൺ ;
കലാലയ യൂണിയൻ അധികാരമേറ്റു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്‌സൺ നേതൃത്വം നൽകുന്ന 2022-23 വർഷത്തെ കലാലയ യൂണിയന്റെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പവിത്ര കെ. ആർ ആണ് ആദ്യ വനിതാ ചെയർപേഴ്‌സൺ.ജനറൽ സെക്രട്ടറിയായി സഞ്ചയ് സജീവൻ, വൈസ് ചെയർപേഴ്‌സണായി അജീന എം.എ,മാഗസിൻ എഡിറ്റർ അഖിൽ എസ്, ആർട്‌സ് ക്ലബ് സെക്രട്ടറിയായി സ്‌നേഹ വി ജെ, യു യു സി മാരായി വിഘ്നേഷ് ജനൻ, വിഷ്ണു കെ ഷാജി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ.ഡെൻസിലി ജോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫ് അഡൈ്വസർ ഷൈനി ജോൺ,സ്റ്റുഡന്റ് ഡീൻ ഡോ.എബി പി വർഗീസ് ,സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ.ക്ലോഡിൻ റോച്ചാ, ജൂനിയർ സൂപ്രണ്ട് ദീപു വി. ഇ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ചിത്രം : എം. എ. കോളേജിലെ പുതിയ കലാലയ യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞക്ക് ശേഷം കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസിനോടൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles