പാലക്കാട്.കോടതികളുടെ ചെണ്ടകൊട്ടി വിളംബരം ഇല്ലാതായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്ന് കിണ്ണം മുട്ടിയാണ് വിളംബരമെന്ന് കോടതി രേഖ. ജപ്തി നടപടികളുടെ ഭാഗമായാണ് കിണ്ണംമുട്ടി വിളംബരം ചെയ്യുന്നത്. അവസാനമായി ചെണ്ടകൊട്ടി വിളംബരം നടത്തിയതുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും ലഭ്യമല്ലെന്നും രേഖയില്‍ പറയുന്നു
ചെണ്ടക്കുള്ള പണം ‘ടോം ടോം’ചാര്‍ജ് എന്ന പേരില്‍ കോടതികള്‍ ഇപ്പോഴും ഈടാക്കി വരുന്നുണ്ട. .
പാലക്കാട് ജില്ലാ കോടതി, സബ് കോടതി, മുന്‍സിഫ് കോടതി തുടങ്ങി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ 2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 56,600 രൂപയാണ് ഈടാക്കിയത്
ഉദാത്തമായ വിധികളിലൂടെ അന്തസ്സ് ഉയര്‍ത്തി പിടിച്ച കോടതികളാണിന്ന് പ്രാകൃത കാലത്തിന് സമാനമായി കിണ്ണം മുട്ടി വിളംബരം നടത്തുന്നത് എന്നത് പരിശോധിക്കപ്പെടേണ്ടത്. ചെണ്ടകൊട്ടി വിളംബരത്തെ പരിഷ്കൃത സമൂഹം തിരസ്കരിച്ചപ്പോള്‍ ആചാര സംരക്ഷണത്തിനെന്ന പൊലെ കിണ്ണം മുട്ടുന്നതിലൂടെ കോടതികള്‍ നല്കുന്നത്്് രാജഭരണത്തിന്റെ അവശേഷിപ്പുകളാണെന്ന ആക്ഷേപമുയര്ന്നിട്ടുണ്ട്്്
എന്താണ് ചെണ്ടകൊട്ടി വിളംബരം ?
അക്ഷരങ്ങളും വാക്കുകളും അന്യമായിരുന്ന കാലത്ത് ശബ്ദ സഹായത്തോടെ വിളംബരം ചെയ്യുക എന്നതായിരുന്നു ഏക മാര്‍ഗ്ഗം. കാലം മാറിയതോടെ വിവരങ്ങള്‍ പൊതു സമൂഹത്തിലേത്തിക്കാന് നിരവധി മാര്‍ഗ്ഗങ്ങളായി. നോട്ടീസ് , പോസ്റ്ററുകള്‍ , പത്ര ദൃശ്യമാധ്യമങ്ങള്‍ ,സമൂഹമാധ്യമങ്ങള്‍ എന്നിങ്ങനെ… ഈ കാലത്ത് കിണ്ണംമുട്ടണ്ടതുണ്ടോ?
എന്നാണ് ജനങ്ങളുടെ ചോദ്യം
രാജ ഭരണ കാലത്ത് പ്രജകള്‍ക്ക് അറിയിപ്പുകള് നല്‍കിയിരുന്നത് ഗ്രാമചന്തകളിലോ നാലാള് കൂടുന്നിടത്തോ രാജസേവകരെത്തി രാജ അറിയിപ്പ് ഉച്ചത്തില്‍ പറഞ്ഞാണ്.ആ അവതരണത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ചെണ്ടകൊട്ടുന്നത്. പില്ക്കാലത്ത് ബ്രിട്ടീഷ് കോടതികള്‍ ജപ്തി നടപടികള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിനു വേണ്ടി രാജ വിളബരം മാതൃക അനുകരിച്ചു.