Thursday, December 26, 2024

Top 5 This Week

Related Posts

സാബു എം. ജേക്കബിനെ അറസറ്റു ചെയ്യുന്നത് കോടതി താല്ക്കാലികമായി വിലക്കി

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപുവെന്ന കേസിൽ 20 -ട്വന്റി ചീഫ് സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം ആറു പേർ ഹൈകോടതിയെ സമീപിച്ചത്. കേസിൽ വിശദമായ വാദം ബുധനാഴ്ച കേൾക്കും. ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാവിലെ ഹർജി പരിഗണിക്കേണ്ട ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബഞ്ച്് പിൻമാറിയിരുന്നു. ഹർജിക്കാരൻറെ അഭിഭാഷകൻറെ ആവശ്യപ്രകാരമായിരുന്നു തീരുമാനം.

പുത്തൻകുരിശ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി അനന്വെഷിക്കുന്നത്.
ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായെത്തിയ എംഎൽഎ യെ ജാതിയമായി അപമാനിച്ചുവെന്നായിരുന്നു പരാതി. എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപകാണ് രണ്ടാം പ്രതി. സ്ഥലത്തുപോലും ഇല്ലാത്ത തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ വിരോധംമൂലമാണെമന്നാണ് സാബു എം. ജേക്കബ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles