ആദിനാട്ട് യുവാവിനെവെട്ടി പരിക്കേൽപ്പിച്ച സംഭവം:രണ്ടാം പ്രതി പിടിയിൽ .
കരുനാഗപ്പള്ളി :പോലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ യുവാവിനെ
വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടാം പ്രതിയെ കരുനാഗപ്പള്ളി പോലീസ്
പിടികൂടി. മൈനാഗപ്പള്ളി , കാരൂർക്കടവിൽ മരിയാരത്തുകിഴക്കതിൽ
ഷിബു(38) ആണ് പോലീസിന്റെ പിടിയിലായത്. ഒന്നാം
പ്രതിയായ ഷംനാസിന് പരാതിക്കാരനായ അസ്ലം ഫിനാൻസായി കാർ
വിറ്റിരുന്നു. എന്നാൽ ഇയാൾ കാറിന്റെ ഫിനാൻസ് അടയ്ക്കാതായപ്പോൾ
അസ്ലം കാർ തിരികെ ലഭിക്കുന്നതിനായി പോലീസിൽ പരാതി നൽകി.
ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ മാസം 4 ന് വൈകുന്നേരം 5 മണിയോടെഷംനാസും ഷിബുവും അടങ്ങിയ സംഘം കൊച്ചാലുംമൂട് ജംഗ്ഷനിൽ വെച്ച്
വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും സോഡാകുപ്പി ഉപയോഗിച്ച്തലയിലടിച്ച്
പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് കരുനാഗപ്പള്ളി പോലീസ്
സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി
ഷംനാസിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മറ്റ് പ്രതികൾക്കായി പോലീസ് നടത്തിയഅന്വേഷണത്തിൽ
ഷിബുവിനെയും പിടികൂടുകയായിരുന്നു. ഇയാൾ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ
പോലീസ് സ്റ്റേഷനുകളിലായി പത്തൊൻപ
തോളം കേസിലെ പ്രതിയാണ് ഷിബു .
ഈ കേസിലെ മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന്
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ പറഞ്ഞു. കരുനാഗപ്പള്ളി
പോലീസ് ഇൻസ്പെക്ടർ ബിജു.വി യുടെ നേതൃത്വത്തിൽ എസ്.ഐ
ശ്രീകുമാർ എ.എസ്.ഐ ഷാജിമോൻ, ഷിബു, സി.പി.ഒ ഹാഷിം
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.