Wednesday, December 25, 2024

Top 5 This Week

Related Posts

ഷിറീൻ അബു അക്‌ലേയുടെ കൊലപാതകം : അൽജസീറ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്തു

ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അക്‌ലേ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ സേനയ്ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ച്് അൽ ജസീറ. ഷിറീൻ അബു അക്ലേഹിനെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായവരെ അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് അൽ ജസീറ അഭിഭാഷകൻ റോഡ്നി ഡിക്സൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അൽ ജസീറയുടെ നിയമോപദേശ സമിതി ആറ് മാസത്തെ തെളിവ് ശേഖരണത്തിനു ശേഷമാണ് ഐസിസി യിൽ കേസ് ഫയൽ ചെയ്തതെന്നു അൽ ജസീറ വ്യക്തമാക്കി. ദൃക്സാക്ഷി തെളിവുകളും വീഡിയോ ഫൂട്ടേജുകളും കോടതിയിൽ ഹാജരാക്കും.
‘അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിയമപ്രകാരം കേസിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്തുകയും ഉത്തരവാദിത്തമേൽപ്പിക്കുകയും വേണം, അല്ലാത്തപക്ഷം, അവർ വെടിയുതിർത്തവരുടെ അതേ ചുമതലയാണ് വഹിക്കുന്നത്,’ഡിക്‌സൺ പറഞ്ഞു.
”ഇത് ഒരൊറ്റ സംഭവമല്ല, കൊലപാതകത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനും അവർക്കെതിരെ കുറ്റം ചുമത്തുന്നതിനും പ്രോസിക്യൂഷൻ അന്വേഷിക്കേണ്ട വിശാലമായ പാറ്റേണിന്റെ ഭാഗമായ ഒരു കൊലപാതകമാണിത്,” അദ്ദേഹം പറഞ്ഞു.

അതെ സമയം ഇസ്രയേൽ സൈനികരെ ആരും ചോദ്യം ചെയ്യില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡ് ചൊവ്വാഴ്ച പറഞ്ഞു.’ആരും ഇസ്രയേൽ പ്രതിരോധ സേനയെ ചോദ്യം ചെയ്യില്ല, ആരും ഞങ്ങളെ യുദ്ധത്തിൻറെ ധാർമികത പഠിപ്പിക്കേണ്ട, അൽ ജസീറ പ്രത്യേകിച്ചും’ലാപിഡ് പറഞ്ഞു.

കാൽ നൂറ്റാണ്ടായി അൽ ജസീറയുടെ ടെലിവിഷൻ ലേഖികനായിരുന്ന അബു അക്ലേ, വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ മെയ് 11 ന് ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ വസ്ത്രം ധരിച്ചും, പ്രസ്സ്് ഐഡന്റിറ്റി വ്യക്തമാക്കിയും ജോലി ചെയ്തിരുന്ന അബു അക്ലേ തലയിൽ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അബു അക്ലേയുടേത് ഹീനമായ കൊലപാതകം എന്നാണ് അൽജസീറ വിശേഷിപ്പിക്കുന്നത

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles