പാലക്കാട്: പാലക്കാട് പോക്സോ കേസില്‍ പ്രോസിക്യൂട്ടര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതി നല്കിയ ലീഗല്‍ കൗണ്‍സിലറെ മാറ്റി നിര്‍ത്താന്‍ ഉത്തരവ്. വനിത ശിശു വികസന ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. ഇനി ഒരു നിര്‍ദേശം ഉണ്ടാകുന്ന വരെ ലീഗല്‍ കൗണ്‍സലര്‍ വനിതാ ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
2018 ല്‍ പാലക്കാട് മങ്കരയില്‍ രജിസ്ട്രര്‍ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടര്‍ സുബ്രഹ്മണ്യന് ശ്രമിച്ചെന്നാണ് ലീഗല്‍ കൗ്ണ്സിലര് ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയത്. ഇതിനായി അതിജീവിതയെ ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സമാനമായ പരാതി അതിജീവിതയും നല്‍കിയിരുന്നു. പരാതി നല്കി ദിവസകള്‍ക്കകം നടപടി ഉണ്ടായി. പ്രോസിക്യൂട്ടര്‍ക്കെതിരെയല്ല, പരാതിക്കാരിക്കെതിരെ തന്നെ. ഒരു നിര്‍ദേശം ഉണ്ടാകും വരെ ലീഗല്‍ കൗണ്‍സിലര്‍ വനിതാ ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്ന് ശിശു വികസന ഡയറക്ടര്‍ ഉത്തരവിറക്കി.
ലീഗല്‍ കൗണ്‍സിലറുടെ ഇടപെടല്‍ മങ്കര കേസില്‍ നിയമാനുസൃതവും ഗുണകരവും അല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വനിത ശിശു വികസന ഡയറക്ടറുടെ നടപടി. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ വാളയാര്‍ പീഡന കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്ന സി പി എം നേതാവിനെ സിബ്ലുസി ചെയര്മാന് ആക്കിയതിനെതിരെ പരാതി നല്‍കിയത് ഇതേ ലീഗല്‍ കൗണ്‍സിലറാണ്..