Friday, November 1, 2024

Top 5 This Week

Related Posts

പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനു ഹർജിയുമായി സുപ്രിം കോടതിയിൽ

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ ബിൽക്കീസ് ബാനു കൂട്ടലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ബിൽക്കീസ് ബാനുവിന്റെ ഹരജി പരിഗണിക്കും.

ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ ബിജെപി എംഎൽഎ ഉൾപ്പെട്ട തട്ടിക്കൂട്ട് സമിതിയുണ്ടാക്കി ഇളവ് നൽകി വിട്ടയച്ചത്. ഇതിനെ തിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ദീർഘകാലത്തെ നിയമ പോരാട്ടത്തിലൂടെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് നിയമ വിരുദ്ധമായി മോചിപ്പിച്ചത്. പ്രതികൾ 14 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും നല്ല നടപ്പുകാർ ആയിരുന്നു എന്നാണ് സമിതി കണ്ടെത്തിയത്.
ഗ്രാമത്തിൽ കലാപം വ്യാപിച്ചതോടെ കുടുംബം കൂട്ടമായി രക്ഷപ്പെടുന്നതിനിടെയാണ് വാഹനത്തിലെത്തിയ സംഘം ആക്രമിച്ചത്്. സമയത്ത് 19 വയസ്സ്മാത്രം പ്രായമുണ്ടായിരുന്ന അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ മാനംഭംഗപ്പെടുത്തുകയും ഇവരിടെ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ബിൽക്കീസ് ബാനു ഉൾപ്പെടെ എട്ട് പേർ കുടുംബത്തിൽ ബലാത്സംഗത്തിനിരയാവുകയും 14 പേർ കൊല്ലപ്പെടുകയും ചെയ്ത കേസാണിത്. ബിൽക്കിസിന്റെ പൂര്ണ ഗര്ഭിണിയായിരുന്ന കസിൻ ഷമീം വഴിമധ്യേ പ്രസവിച്ചിരുന്നു. ഇവരും കുഞ്ഞും കൊല്ലപ്പെട്ട കൂട്ടത്തിലുണ്ടായിരുന്നു.
ബിൽക്കീസ് മരിച്ചുവെന്നുകരുതിയാണ് ഉപേക്ഷിച്ചുപോയത്.
്അക്രമ സംഭവത്തിനുശേഷം രണ്ടാം ദിനത്തിൽ ് ചില പ്രാദേശിക ഫോട്ടോഗ്രാഫർമാർ ബിൽക്കിസിന്റെ ബന്ധുക്കളുടെ കൂട്ടമൃതദേഹങ്ങൾ കണ്ടെത്തി ചിത്രം എടുത്തതോടെയാണ് സംഭവം പുറം ലോകത്ത്് എത്തിയത്. പിന്നീട് ബിൽക്കീസ് ബാനു സുപ്രിം കോടതിയിൽ നല്കിയ ഹർജിയിലാണ് കേസ് സി.ബി.ഐ അന്വെഷിച്ചത്. നീതിപൂർവമായ വിചാരണക്കു കേസ് മുംബൈയിലേക്കു മാറ്റുകയും ചെയ്തു. 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പ്രതികളിൽ വിട്ടയച്ച സമിതിയിൽ അംഗമായിരുന്ന ഗോധ്ര ബിജെപി എംഎൽഎ ‘എല്ലാവരും ബ്രാഹ്‌മണരും നല്ല സാംസ്‌കാരിക മൂല്യങ്ങൾ പിന്തുടരുന്നവരുമാണെന്നും പറഞ്ഞത് വിവാദമായിരുന്നു. പഞ്ചമഹൽ ജില്ലയിലെ കാലോൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി വനിത എംഎൽഎ സുമൻബെൻ ചൗഹാനാണ് കലക്ടർക്കു പുറമെ സമിതിയിലുണ്ടായിരുന്ന മൂന്നാമത്തെ ആൾ.

പ്രതികളെ വിട്ടയച്ചതിനെതിരെ ചരിത്രകാരന്മാരും ആക്ടിവിസ്റ്റുകളും നിയമവിദഗ്ധരും ഉൾപ്പെടെ ആറായിരത്തോളം പേർ വിട്ടയച്ചതിനെതിരെ സുപ്രിം കോടതിക്ക് കത്ത് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles