എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അൻപതോളം പോലീസ് ഉദ്യോഗസ്ഥന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി. അസോസിയേഷന്റെ ഫേസ്ബുക്ക് പേജിൽ അസോസിയേഷൻ ജനറൽസെക്രട്ടറി സി.ആർ. ബിജു പേര് വച്ചെഴുതിയ കുറിപ്പിൽ പറയുന്നു.
ക്രമസമാധാന പരിപാലനം പോലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ജനങ്ങളെ നേരായ വഴിയിൽ നയിക്കേണ്ടവർ തന്നെ കലാപാഹ്വാനം നടത്തുകയും, അവർ തന്നെ മുന്നിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാരേയും പോലീസ് സ്റ്റേഷനും അക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അൻപതോളം പോലീസ് ഉദ്യോഗസ്ഥന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി.
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാൽ പോലീസ് ഉദ്യോഗസ്ഥന്മാരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആബുലൻസിനെ പോലും തടയുന്ന സാഹചര്യം ഉണ്ടായി. സ്വന്തം സഹജീവികൾക്ക് പരിക്കേറ്റാൽ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്തുന്ന നടപടിയാണ് ഇവരിൽ നിന്ന് ഉണ്ടായത്.
കുറിപ്പ് പൂർണമായും വായിക്കാം