Tuesday, December 24, 2024

Top 5 This Week

Related Posts

മുസ്ലിം വിദ്യാർഥിയെ ക്ലാസ്സുറൂമിൽ വച്ച് അധ്യാപകൻ ഭീകരവാദിയെന്നു വിളിച്ചു

ബംഗളൂരു: ക്ലാസ്സ്മുറിയിൽ വെച്ച് മുസ്ലിം വിദ്യാർഥിയെ ഭീകരവാദിയെന്നു വിളിച്ച് അധ്യാപകൻ. ചോദ്യം ചെയ്ത് വിദ്യാർഥി. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം നടന്നത്.പ്രൊഫസര്‍ വിദ്യാര്‍ഥിയോട് ക്ലാസില്‍ വെച്ച് പേര് ചോദിച്ചു. മുസ്‌ലിം പേര് കേട്ടപ്പോള്‍, ‘ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ്’ എന്നായിരുന്നു പ്രൊഫസറുടെ മറുപടി..ക്ലാസ്സ് നടന്നുകൊണ്ടിരിക്കവെയാണ് അധ്യാപകൻ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ചത്. ഇതിനെതിരെ വിദ്യാർഥി പ്രതികരിച്ചതോടെ അധ്യാപകൻ പതറുന്നത് കാണാം.

‘പിന്നെ ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് നിങ്ങൾക്ക് എന്നെ എങ്ങനെ അങ്ങനെ വിളിക്കാൻ കഴിയും? നിങ്ങൾ ഒരു പ്രൊഫഷണലാണ്. നിങ്ങൾ പഠിപ്പിക്കുന്നയാളാണ്. ഒരു ക്ഷമാപണം നിങ്ങളുടെ ചിന്താഗതിയെ മാറ്റുന്നില്ല’ എന്ന് വിദ്യാർഥി മറുപടി നൽകി.

സഹപാഠി രംഗം മൊബൈലിൽ പിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽവന്നതോടെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

നിങ്ങൾ നിങ്ങളുടെ മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. കുട്ടി പ്രകോപിതനായതോടെ അധ്യാപകൻ മാപ്പു ചോദിക്കുന്നതും വിഡിയോയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles