Thursday, December 26, 2024

Top 5 This Week

Related Posts

വിഴിഞ്ഞത്ത് സംഘർഷാവസ്ഥ ; മത്സ്യ ത്തൊഴിലാളികൾ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷൻ വളഞ്ഞു

വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. സംഭവം ചിത്രീകരിച്ച മാധ്യമ പ്രവർത്തകന് മർദനമേറ്റതായി പരാതിയുണ്ട്.
മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികൾ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സ്ത്രീകളടക്കം കൂടുതൽപേർ പ്രതിഷേധത്തിലേക്കു വരുന്നതായി അറിയുന്നു.
തുറമുഖത്തിനെതിരെ സമരം ചെയ്ത
ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയും സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പ്രതിഷേധം കൂടുതൽ ശ്കതിപ്പെടുകയാണ്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇതിനിടെ
ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നതെന്നും ലത്തീൻ രൂപത ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles