പുതിയ കാവിലെസിഗ്നൽ ലൈറ്റിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിഷേധം.
,
കരുനാഗപ്പള്ളി: പുതിയകാവ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളുടെ ശരിയായ പ്രവർത്തനം ഇല്ലാത്തത് കാരണം അപകടം നിത്യസംഭവമായിട്ടും പരിഹാരം കാണാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് സിഗ്നൽ ലൈറ്റിൽ ആദരാഞ്ജലികൾ അർപ്പിച്ചു നെഹ്റു ഫൗണ്ടേഷൻ പ്രതിഷേധിച്ചു. മാസങ്ങളായി പുതിയകാവ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് രണ്ടാഴ്ചകൾക്ക് മുമ്പാണ് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചു തുടങ്ങിയത് .എന്നാൽ ജംഗ്ഷനിലെ മൂന്നു ഭാഗത്തെയും ലൈറ്റുകൾ കത്തുമെങ്കിലും ദേശീയപാതയിൽ തെക്ക് നിന്ന് വടക്കോട്ട് പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്ന സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല ഇതുമൂലം ശരിയായ നിയന്ത്രണമില്ലാതെ വാഹനങ്ങൾ കടന്നു വരികയും അപകട നിത്യസംഭവം ആയിരിക്കുന്നു. സിഗ്നൽ ലഭിക്കാത്തതിനാൽ വാഹനങ്ങൾ പലപ്പോഴും ദീർഘനേരം ദേശീയപാതയിൽ നിർത്തിയിടുകയാണ് ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ശരിയായ രീതിയിൽ സിഗ്നൽ ലൈറ്റുകൾ മുഴുവൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെഹ്റു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു നെഹ്റു ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് കെ എസ് പുരം സുധീർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വൈ ബഷീർ അധ്യക്ഷത വഹിച്ചു. വിശാന്ത്, മത്തായി പുതിയകാവ്, അനിയൻകുഞ്ഞ്, ശശി, ഷാനി, അജ്മൽ, തുടങ്ങിയ സംസാരിച്ചു.