പാലക്കാട് തമിഴ്നാട്ടില്‍ പാല് വില ലിറ്ററിന് മൂന്നു രൂപ കുറച്ചപ്പോഴാണ് കേരളത്തില്‍ ആറുരൂപ കൂട്ടിയത്. പാല് വില കുറച്ചതിലെ നഷ്ടം നികത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ പാല് വിതരണക്കമ്പനിക്ക് സബ്സിഡി അനുവദിക്കുന്നുണ്ട്. കര്‍ണാടകത്തിലും പാല്‍വില താരതമ്യേന കുറവാണ്. ലിറ്ററിന് 40 രൂപ മാത്രം. ഇവിടെ പുതുക്കിയ വിലയനുസരിച്ച് ഇളം നീല കവറിലുള്ള പാലിന് 50 രൂപയാകും.
ചായവില കൂടും; പാലട പ്രഥമന്‍ കയ്ക്കും
പത്തു രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ചായയുടെ വില 12-15 രൂപയായേക്കും. ചായയ്ക്കും കാപ്പിക്കും മാത്രമല്ല പാലു കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍ക്കും വില കൂടും. കല്യാണ സദ്യകളിലെ മുഖ്യ ഇനമായ പാലട പ്രഥമന്റെ നിര്‍മാണത്തിനു ചെലവു കൂടുന്നതിനാല്‍ സദ്യയ്ക്ക് ചെലവേറും. ഐസ് ക്രീമുകളുടെ വിലയും വര്‍ദ്ധിക്കും. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് പാല്. അരിയുടെയും മറ്റു പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്ക്കുന്ന ജനത്തിന് പാല് വില വര്‍ദ്ധനവ് കൂനിന്മേല് കുരുവാകുമെന്ന് സംശയമില്ല. കുടുംബ ബജറ്റിനെത്തന്നെ താളം തെറ്റിക്കുന്നതാണ് ഇപ്പോഴത്തെ പാല് വില വര്‍ദ്ധനവ്.