Friday, November 1, 2024

Top 5 This Week

Related Posts

നിർധന രോഗികൾക്കായുള്ള പുവേഴ്‌സ് ഹോം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദീകരിച്ച് പാവപ്പെട്ട രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഫോർ പുവേഴ്‌സ് ചാരിറ്റി ഗ്രൂപ്പിന്റെ കീഴിലുള്ള പുവേഴ്‌സ് ഹോമിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. ഐ.ആർ.എം.യു സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഉസ്മാൻ അഞ്ചുകുന്ന് അധ്യക്ഷത വഹിച്ചു. ഗ്രൂപ്പിന് നേതൃത്വം നൽകുന്ന രജീഷ് കോഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രശസ്ത കോമഡി ആർട്ടിസ്റ്റും നടനുമായ ദേവരാജ് കോഴിക്കോട് മുഖ്യാഥിതിയായിരുന്നു.


കോഴിക്കോട് മെഡിക്കൽ കോളേജിൽ വയനാട് അടക്കമുള്ള ജില്ലകളിൽ നിന്നും ചികിത്സ തേടിയെത്തുന്ന റേഡിയേഷൻ, ഡയാലിസസ് തുടങ്ങി മാരകരോഗ ബാധിതരായി കഷ്ടപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ സഹായിക്കുക എന്ന ലക്ഷ്യവുമായി മെഡിക്കൽ കോളേജിന് തൊട്ടടുത്താണ് പുവേഴ്‌സ് ഹോം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വയനാട്ടിലെയും കോഴിക്കോട്ടെയും ജീവകാരുണ്യ പ്രവർത്തകരാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. വയനാട്ടിൽ നിന്നും കോഴിക്കോട് ചികിത്സ തേടിയെത്തുന്ന ഇത്തരം രോഗികൾക്ക് 8943097287എന്ന വാട്ട്‌സപ്പ് നമ്പറിൽ ബനിധപ്പെടാവുന്നതാണ്.
തിരൂരങ്ങാടി സബ് ഇൻസ്‌പെക്ടർ സത്യനാഥ് സ്വാഗതവും ജയരാജ് കോഴിക്കോട് നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles