Wednesday, January 8, 2025

Top 5 This Week

Related Posts

ലോകകപ്പ് വേദി ഖത്തറിനു രാഷ്ട്രീയ നേട്ടവും സമ്മാനിക്കുന്നു

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ സംഘാടനമികവുകൊണ്ട് ഖത്തർ വാർത്തകൾ സ്ൃ്ഷ്ടിക്കുമ്പോൾ അറബ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകംകൂടിയായി മാറുകയാണ്്. ഞായറാഴ്ച നടന്ന ഉദ്ഘാടന ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെയും മറ്റും ത്രസിപ്പിപ്പിച്ചപ്പോൾ ഭിന്നചേരിയിൽ നില്കുന്ന അറബ് നേതാക്കളുടെയും രാഷ്ട്രങ്ങളുടെയും ഒത്തുചേരലും കൂടിയായിരുന്നു അരങ്ങേറിയത്.

ഖത്തറിന്റെ അടുത്ത സഖ്യകക്ഷിയായ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജോർദാ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ ഹുസൈൻ

അൾജീരിയയുടെ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൗൺ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി
പലസ്തീൻ സ്റ്റേറ്റ് പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, കുവൈറ്റ് അമീറിന്റെ പ്രതിനിധി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്,യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ലെബനന്റെ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി,് സെനഗലിന്റെ പ്രസിഡന്റ് മക്കി സാൽ,റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, തുടങ്ങി നിരവധി ഭരണാധികാരികളാണ് നേരിട്ടെത്തിയത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻങ്കറും പങ്കെടുത്തിരുന്നു.

കനത്ത മത്സരത്തിലും ഭിന്നതയിലും ലോകകപ്പ് മത്സരം നേടിയെടുത്ത,ഒരു കാലത്ത് ലോക രാഷ്ട്രങ്ങളുടെ ഒറ്റപ്പെടുത്തലിനു വിധേയമായ ഖത്തറിനു രാഷ്ട്രീയ നേട്ടവും കൈവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles