Sunday, January 5, 2025

Top 5 This Week

Related Posts

സാമ്പത്തിക മാന്ദ്യം വരുന്നു ; ആഢംബരം ഒഴുവാക്കണമെന്ന് ജെഫ് ബെസോസ്

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ പോവുകയാണെന്ന സൂചനയുമായി ആമസോൻ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. ആഢംബരം ഒഴിവാക്കണമെന്നാണ് അമേരിക്കക്കാരോട് ഉൾപ്പെടെ അദ്ദേഹത്തിന്റെ ഉപദേശം. വൻതോതിൽ പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം.

ഉപയോക്താക്കൾ പണം കൈയിൽ തന്നെ സൂക്ഷിക്കണമെന്നും വരും മാസങ്ങളിൽ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു.സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജെഫ് ബെസോസിന്റെ വിലയിരുത്തൽ. സമ്പത്ത് കാലത്ത് സൂക്ഷിച്ചുവെച്ചാൽ ആപത്ത് കാലത്ത് ആ പണം ഉപകരിക്കുമെന്നാണ് ബെസോസിന്റെ നയം.

Economic recession is coming

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles