ആലപ്പാട് അഴീക്കലിൽ ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന പുതിയ ലേലഹാളും വാർഫും കരുനാഗപ്പള്ളി എം.എൽ. എ. ശ സി.ആർ. മഹേഷ് സന്ദർശിച്ചു.*
ആലപ്പാട് :അഴീക്കലിലെ തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന ഹാർബർ വികസനത്തിന്റെ ഭാഗമായി ഹാർബറിൽ ബോട്ടുകൾക്കും മൽസ്യബന്ധന യാനങ്ങൾക്കും അടുക്കാനായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് 2020 ജൂലൈയിലാണ് പുതുതായി വാർഫും ലേലഹാളും വിശാലമായ ലോഡിംഗ് ഏരിയയും ഉൾപ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചത്. സർക്കാർ NABARD ൽ ഉൾപ്പെടുത്തി 7.8 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയറുടെ 7 കോടി രൂപയുടെ സങ്കേതിക അനുമതിയോടെ 2021 ജൂണിൽ പ്രവൃത്തി ആരംഭിച്ച് കോവിഡ് പ്രതിസന്ധി നില നിൽകുമ്പോൾ പോലും പ്രോജക്റ്റ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കി.
108 മീറ്റർ നീളത്തിൽ വാർഫും 75മീറ്റർ നീളത്തിൽ ലേല ഹാളും മൽസ്യം കയറ്റുന്നതിനായി 22000 ചതുരശ്ര അടിയിൽ വിശാലമായ ലോഡിംഗ് ഏരിയയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് നിർമ്മാണം പൂർത്തിയായിട്ടുള്ളത്.
പദ്ധതി വിലയിരുത്തുന്നതിനായി കരുനാഗപ്പള്ളി എം.എൽ. എ. സി.ആർ. മഹേഷ് ഹാർബർ സന്ദർശിച്ചു ഒപ്പം ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ്, വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈമ, ഹാർബർ എഞ്ചിനീയറിംഗ് അസി. എക്സികുട്ടീവ് എഞ്ചിനീയർ ശ്രീമതി അനൂജ, അസി. എഞ്ചിനീയർ ശ്രീമതി. സുമയ്യ, ഫസ്‌റ്റ് ഗ്രേഡ് ഓവർസീയർ , മുനീർ എന്നിവർ സന്നിഹിതരായിരുന്നു.