Wednesday, December 25, 2024

Top 5 This Week

Related Posts

എ.പി മുഹമ്മദ് മുസ്ലിയാർ (75) നിര്യാതനായി

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി മുഹമ്മദ് മുസ്ലിയാർ (75) നിര്യാതനായി. കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്റാണ്്. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 5.45 ഓടെയാണ് അന്ത്യം. ഖബറടക്കം വൈകീട്ട് നാലിന് ് കരുവമ്പൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ.
മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കീഴിൽ ദീർഘകാലം മതപഠനം നടത്തി. ശേഷം തമിഴ്‌നാട് വെല്ലൂർ ബാഖിയാത്ത് കോളജിൽനിന്ന് ബാഖവി ബിരുദം നേടി. നേരത്തെ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പലായായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാദിയുമാണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയരക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്രീഫ. മരുമക്കൾ: ഇ.കെ ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles