വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിൻറെ മകൻ ആദിദേവ് ( 4 ) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ ആക്രമണം സംഭവിച്ചത്. മാതാവിനോടൊപ്പം അങ്കണവാടിയിലേക്കുപോകവെ ഇരുവരെയും വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.
ആദിദേവിന്റെ പിതാവിനോടുള്ള വൈരാഗ്യംമൂലം അയൽവാസി ജിതേഷാണ് ആക്രമണം നടത്തിയത്. വ്യാവാഴ്ച മേപ്പാടി പള്ളിപ്പടിയിൽവച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ആദിദേവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലക്കാണ് പരിക്കേറ്റത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.