Thursday, December 26, 2024

Top 5 This Week

Related Posts

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവ് ജവഹർലാൽ നെഹ്റു -സി. ആർ  മഹേഷ് എം.എൽ..എ 

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവ് ജവഹർലാൽ നെഹ്റു -സി. ആർ  മഹേഷ് എം.എൽ..എ 
കരുനാഗപ്പള്ളി – ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവായ ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ എത്ര തിരസ്കരിക്കാൻ നോക്കിയാലും ഭാരത ജനത അത് അംഗീകരിക്കുകയില്ല എന്ന് സി ആർ മഹേഷ് എം.എൽ.എ പറഞ്ഞു.കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജവഹർലാൽ നെഹ്റു ജന്മദിന സമ്മേളനo ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിക്കപ്പെടുന്നത് ആമുഖമാണ് ആമുഖത്തിന്റെ ശില്പി ജവഹർലാൽ  നെഹ്റുമാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്  എൻ. അജയകുമാർ അധ്യക്ഷത വഹിച്ചു കോൺഗ്രസ് നേതാക്കളായ എം   അൻസാർ,ബോബൻ ജി നാഥ്, എസ്ജയകുമാർ, സുബാഷ് ബോസ്, റഷീദ്, എസ് സദാശിവൻ, കല്ലേലിഭാഗം ബാബു, പി വി ബാബു, ബി മോഹൻദാസ്,ഗോപിനാഥ് പണിക്കർ, വി കെ രാജേന്ദ്രൻ,പി സോമരാജൻ, സന്തോഷ് ബാബു, ചിറ്റുമൂല താഹ, ജോൺസൺവർഗീസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles