Saturday, January 4, 2025

Top 5 This Week

Related Posts

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ജനവിരുദ്ധ നയങ്ങൾ വെടിയണം -ആർ. രാജശേഖരൻ

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ജനവിരുദ്ധ നയങ്ങൾ വെടിയണം -ആർ. രാജശേഖരൻ

കരുനാഗപ്പള്ളി :വർദ്ധിച്ചു വരുന്ന വിലക്കയറ്റം പിടിച്ചുനിർത്താതെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുപോലെ ഇരട്ടത്താപ്പ് നയം സ്വീകരിച്ച് കേരള ജനതയെ വഞ്ചിക്കുകയാണെന്ന്.കെ.പി.സി.സി അംഗം ആർ.രാജശേഖരൻ പറഞ്ഞുകരുനാഗപ്പള്ളി യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരുവ് വിചാരണ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലക്ഷോപലക്ഷം വരുന്ന യുവതീ യുവാക്കളുടെ സർക്കാർ ജോലി എന്ന തൊഴിൽസ്വപ്നത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചു കേരളത്തിലെ യുവജനതയെ വഞ്ചിക്കുന്ന ഒരു ഗവൺമെൻ്റായി ഇടതുപക്ഷ ഗവൺമെൻറ് മാറിയിരിക്കുന്നു. 
കേരളത്തിലെ ഇടതുപക്ഷ നേതാക്കന്മാർ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി നൽകാതെ മാറി നിൽക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ്ബഷീർ അദ്യക്ഷത വഹിച്ചു.  വെളുത്തമണൽ അസീസ്, ബോബൻ.ജി.നാഥ്, കെ. എസ് പുരം സുധീർ, ബ്ലോക്ക്‌പഞ്ചായത്തംഗം റാഷിദ്. എ. വാഹിദ്, യൂത്ത്കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ ഷഫീഖ്കാട്ടയ്യം, അനൂപ്, നിയാസ് ഇബ്രാഹീം, ഷഹനാസ്,റിയാസ് റഷീദ്,അനീഷ്മുട്ടാണിശേരിൽ, പി. ആർ വിശാന്ത്, ആർ. നിയോജകമണ്ഡലം ഭാരവാഹികളായ ആസാദ്, ഫഹദ് തറയിൽ, കല്ലൂർവിഷ്ണു, അലി മണ്ണേൽ , മണ്ഡലം പ്രസിഡന്റ്മാരായ രഞ്ജിത്ത്,അരുൺ,അജീഷ് പാവുമ്പ, ആഷിക്,സാബു ,ഷമീം പൂവണ്ണാൽ,അനുഷ, അനുശ്രീ,അഭിഷേക്, ആർ. എസ്. കിരൺ , അഡ്വ: അജ്മൽബിതുതയ്യിൽ, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles