Saturday, January 11, 2025

Top 5 This Week

Related Posts

സത്യ സന്ധതയുടെ പീടിക തുറന്ന് രാമമംഗലം ഹൈസ്‌കൂൾ

മൂവാറ്റുപുഴ : കുട്ടികളിൽ സത്യസന്ധതയുടെ പാഠം പഠിപ്പിക്കാൻ ആളില്ലാ പീടിക തുറന്നു രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
സ്‌കൂൾ ഓഫീസിന് മുൻപിലാണ് ഹോണസ്റ്റി ഷോപ്പ് തുടക്കം കുറിച്ചത്. മഹാത്മാഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള നെയിംബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്.
സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ ബുക്ക്, പേന,പെൻസിൽ, ചാർട്ട്, പേപ്പർ മുതലായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. കടയുടമയില്ല,, ക്യാഷ് വാങ്ങാനാളില്ല. നീരീക്ഷണ കാമറപോലും ഇല്ല. കടയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കാം.സാധനങ്ങളുടെ വില കടയിൽ പരസ്യപ്പെടുത്തി വെച്ചിട്ടുണ്ട്. എടുക്കുന്ന സാധനങ്ങളുടെ പണം അവിടെ പെട്ടിയിൽ ഇ ഇടാവുന്നതാണ്. സ്‌കൂളിലെ കുട്ടികൾ സത്യസന്ധതയെന്ന നല്ല പാഠം പഠിക്കുകയാണ് പരിപാടി കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂപ് ് ജോൺ പറഞ്ഞു.ധാർമിക മൂല്യങ്ങൾ പറഞ്ഞു പഠിപ്പിക്കുക എന്നതിനപ്പുറം സ്വയം അറിഞ്ഞു പഠിക്കുകയാണ് ലക്ഷ്യം.
സത്യസന്ധത യുടെ പീടിക രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് റ്റി.എം തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ അനൂബ് ജോൺ,സ്മിത കെ വിജയൻ,അജിഷ് എൻ എ,ലത,ഹരിഷ് ആർ നമ്പൂതിരിപ്പാട്,ജയചന്ദ്രൻ എസ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles