Saturday, January 11, 2025

Top 5 This Week

Related Posts

വിദ്യാർഥികളെ ബസിൽ കയറ്റാതെ മഴയത്തുനിർത്തിയ സംഭവം 10,000 രൂപ പിഴയിട്ടു

തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ആർ.ടി.ഒ തലശ്ശേരി ആർ ടി ഒ പതിനായിരം രൂപ പിഴയും ചുമത്തി. സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാൻഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാൻ നോക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ വാഹനത്തിൽ കയറാൻ അനുവദിച്ചത്.
ബസിന്റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം പ്രതിഷേധം ഉയർത്തിയതോടെയാണ് പോലീസ് നടപടി എടുത്തത്് .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles