കരുനാഗപ്പള്ളിയിൽഅന്തർസംസ്ഥാന സ്വർണ്ണക്കടത്ത് സംഘം പിടി മുറുക്കുന്നു. :മുഖ്യമന്ത്രിക്ക് പരാതി നൽകി.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ മയക്ക്മരുന്ന് മാഫിയ പിടിമുറിക്കിയത് പോലെ അന്തർസംസ്ഥാന സ്വർണ്ണ ക്കടത്ത് സംഘവും പ്രവർത്തിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ നഗരസഭ കൗൺസിലർ ബോബൻ ജി.നാഥ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആദായ നികുതി വകുപ്പ് ഏറ്റവും കൂടുതൽ സ്വർണ്ണ ആഭരണം പിടിക്കുന്നത് ഇവിടെ നിന്നാണ്. എന്നാൽ നികുതി പണം അടച്ചാൽ തുടർ അന്വേഷണം ഇല്ല . ഇവിടെ നഗരസഭയുടെയോ ഗവൺമെന്റിന്റെയോ ലൈസൻസ് ഇല്ലാത്ത നിരവധി സ്വർണ്ണ ഉരുക്ക് സ്ഥാപനങ്ങൾപ്രവർത്തിക്കുന്നുണ്ട്.ഈ സ്ഥാപനങ്ങൾ കേന്ദ്രികരിച്ച് മുൻപ് നിരവധി മോഷണം ഉണ്ടായിട്ടുണ്ട്. അന്തർ സംസ്ഥാന മോഷ്ടക്കൾ കൊണ്ടു വരുന്ന സ്വർണ്ണം ഈ സ്ഥാപനങ്ങളിൽ ഉരുക്കി തങ്കമാക്കി കോയമ്പത്തൂർ ,തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ആഭരണങ്ങൾ ആക്കി ജ്യൂവല്ലറികളിൽ വിൽക്കാൻ ഉള്ള ഉരുപ്പടികൾ ആയി തിരിച്ചെത്തുന്നു. ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.