Tuesday, November 5, 2024

Top 5 This Week

Related Posts

പെരുവന്താനം പഞ്ചായത്തിനെ മാതൃകാ ഗ്രാമമാക്കുന്നതിനുള്ള പദ്ധതിക്കു തുടക്കമായി

ഇടുക്കി : ഡീൻ കുര്യാക്കോസ് എംപിയുടെ 2021- 2022 വർഷത്തെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. പെരുവന്താനം ഗ്രാമ പഞ്ചായത്തിനെ ആദർശ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോകുവാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.പി.മാർ ഗ്രാമപഞ്ചായത്തുകൾ തെരഞ്ഞെടുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തി, ദത്തെടുത്ത ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് സാഗി പദ്ധതി. 180 ഓളം ദിവസങ്ങൾകൊണ്ട് പഞ്ചായത്ത് തലത്തിൽ അടിസ്ഥാന പഠനത്തോടൊപ്പം പഞ്ചായത്ത് അധികൃതരോടൊപ്പം എംപി, ഓഫീസും സോഷ്യൽ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ്വർക്കും (വിക്യാൻ ) സഹകരിച്ചു കൊണ്ട് വ്യക്തിത്വ വികസനം, മാനവിക വികസനം, സാമൂഹിക വികസനം, സാമ്പത്തിക വികസനം എന്നീ മേഖലകളെ അടിസ്ഥാനമാക്കികൊണ്ട് ഇരുപതോളം വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. പഞ്ചായത്തിൽ നടപ്പിലാക്കിയ ശാസ്ത്രീയ പഠനത്തിന്റെയും ബോധവത്കരണം പരിപാടികളുടെയും അടിസ്ഥാനത്തിൽ നിർമ്മിച്ചെടുത്ത വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കുക. പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാതിൽപ്പടി സേവനതിന്റെയും പഞ്ചായത്ത് ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എൻ നൗഷാദ് വാതിൽപ്പടി സേവനത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം കെ ടി ബിനു പഞ്ചായത്ത് ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും നിർവഹിച്ചു. പഞ്ചായത്തിൽ വിവിധ മേഖലകളിൽ കരുത്ത് തെളിയിച്ച വിവിധ വ്യക്തിത്വങ്ങൾ, കോവിഡ് മഹാമാരി കാലത്ത് പഞ്ചായത്തിന് കരുത്തായി മാറിയ കോവിഡ് പോരാളികൾ, വിവിധ മത്സരങ്ങളിൽ വിജയിച്ച ആളുകൾ എന്നിവർക്ക് വേദിയിൽ വെച്ച് ഉപഹാരം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, പഞ്ചായത്ത് സെക്രട്ടറി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്‌സൺ ഝാൻസി വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലിക്കുട്ടി ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബൈജു ഇ ആർ, വാർഡ് മെമ്പർ മാറായ നിജിനി ഷംസുദ്ദീൻ, ഗ്രേസി ജോസ്, സിജി ഏബ്രഹാം, എബിൻ വർക്കി, ഷീബ ബിനോയ്, പ്രഭാവതി ബാബു എന്നിവർ ആശംസ അറിയിച്ചു. പഞ്ചായത്ത് യൂത്ത് കോഓർഡിനേറ്റർ മനു വി ജോസഫ്, വ്യാവസായിക വകുപ്പ് ഇന്റേൺ ജോജി ജോസഫ്, വി ക്യാൻ സാഗി കോഓർഡിനേറ്റർ സുഹൈൽ വി എ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles