Friday, January 10, 2025

Top 5 This Week

Related Posts

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്

തങ്കമ്മ

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തട്ടേക്കാട് കൂട്ടിക്കൽ താമസിക്കുന്ന ചിറമ്പാട്ടു രവിയുടെ ഭാര്യ തങ്കമ്മക്ക് കാട്ടുപന്നിയുടെ ആക്രമണം.ഞായറാഴ്ച വൈകിട്ട് നാലരയോടെ പറമ്പിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി തങ്കമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു.നെഞ്ചിന്റെ ഭാഗത്തും കഴുത്തിലും ആഴമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്.

കോതമംഗലം ഗവ. ആശുപത്രിയിൽ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള മുറിവ് ആന്തരിക അവയവങ്ങൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ആണ് ഇപ്പോൾ തങ്കമ്മ ഉള്ളത്.അപകട നില തരണം ചെയ്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles