മൂവാറ്റുപുഴ: നഗരസഭയിൽ കോൺഗ്രസ് വിമത കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ മർദ്ദിച്ച കേസിൽ വൈസ് ചെയർപേഴ്‌സൺ സിനി ബിജുവിന്റെയും കൗൺസിലർ ജോയ്‌സ് മേരി ആന്റണിയുടെയും മുൻകൂർ ജാമ്യ അപേക്ഷ എറണാകുളം ജില്ലാ സെക്ഷൻസ് കോടതി തള്ളി.
ഇരുവരും നൽകിയിരുന്ന മുൻകൂർ ജാമ്യ ഹർജി ഇന്ന് വൈകുന്നേരത്തത്തോടെയാണ് ് എറണാകുളം ജില്ലാ സെക്ഷൻസ് കോടതി തള്ളിയത്. 308 ാം വകുപ്പ് പ്രകാരം വധശ്രമക്കേസാണ് പോലീസ് ചുമത്തിയിരിക്കുന്നത്, ഇതോടെ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും.
കഴിഞ്ഞ നാലിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
നഗരസഭയിലെ തൊഴിലുറപ്പ് ആൻഡ് പി.എം എ.വൈ ഓഫീസ് മുറിയിൽ വച്ച് ഇരുവരും ചേർന്ന് പ്രമീളയെ മർദിക്കുകയും വധിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ പ്രമീള ഗിരീഷ് കുമാർ താലൂക്ക് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എന്നാൽ പ്രമീളയാണ് തങ്ങളെ മർദിച്ചതെന്ന് ആരോപിച്ചാണ് സിനി ബിജുവും ജോയ്‌സ് മേരി ആന്റണിയും ആശുപത്രിയിൽ അഡ്മിമിറ്റായത്
നിർമ്മല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന ഇരുവരെയും കഴിഞ്ഞ എട്ടിന് ആലുവ
രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയയായിരുന്നു..